Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : St. Chavara Conference

Thrissur

അ​മ​ല​യി​ൽ സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി സെ​ന്‍റ് ചാ​വ​റ കോ​ണ്‍​ഫ​റ​ൻ​സ്

തൃ​ശൂ​ർ: അ​മ​ല ആ​ശു​പ​ത്രി​യി​ൽ സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി​പോ​ൾ സൊ​സൈ​റ്റി സെ​ന്‍റ് ചാ​വ​റ കോ​ണ്‍​ഫ​റ​ൻ​സ് ഇ​ന്നു പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ം. ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്കു ചി​കി​ത്സാ​ധ​ന​സ​ഹാ​യം, മ​രു​ന്നു​ക​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യം, രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പി​നാ​യി വോ​ള​ന്‍റി​യ​ർ​മാ​ർ തു​ട​ങ്ങി​യ സ​ഹാ​യ​ങ്ങ​ളാ​ണു ല​ക്ഷ്യം. ഇ​തി​ന്‍റെ ആ​ദ്യ​പ​ടി​യാ​യി അ​ന്പ​തു ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്ക് ഒ​രു​മാ​സം നാ​ലു സൗ​ജ​ന്യ ഡ​യാ​ലി​സി​സ് കൂ​പ്പ​ണു​ക​ൾ ന​ൽ​കി 200 സൗ​ജ​ന്യ ഡ​യാ​ലി​സി​സു​ക​ൾ ആ​രം​ഭി​ക്കും. തു​ട​ർ​ന്നു ധ​ന​സ​മാ​ഹ​ര​ണ​ത്തി​ലൂ​ടെ മ​റ്റു സേ​വ​ന​ങ്ങ​ളും ആ​രം​ഭി​ക്കും. പ​റ​പ്പൂ​ർ ഫൊ​റോ​ന​യു​ടെ കീ​ഴി​ൽ രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള സൊ​സൈ​റ്റി​യി​ൽ 15 അം​ഗ​ങ്ങ​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ചേ​ർ​ന്നി​ട്ടു​ള്ള​ത്. ആ​ദ്യ​മാ​യാ​ണ് ഒ​രു സ്ഥാ​പ​ന​ത്തി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള സൊ​സൈ​റ്റി ആ​രം​ഭി​ക്കു​ന്ന​ത്.

സൊ​സൈ​റ്റി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ 9.30നു ​സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. ഫെ​ൻ​സ​ൻ പീ​റ്റ​ർ ന​ൽ​കി​യ ഡ​യാ​ലി​സി​സ് മെ​ഷി​ന്‍റെ സ്വി​ച്ച്ഓ​ണും 50 ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ കൂ​പ്പ​ണ്‍ വി​ത​ര​ണ​വും ന​ട​ക്കും.

ഫാ. ​ഷി​ബു പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ആ​ണു സൊ​സൈ​റ്റി മോ​ഡ​റേ​റ്റ​ർ. ബോ​ർ​ജി​യോ ലൂ​യി​സ്-​പ്ര​സി​ഡ​ന്‍റ്, ഡോ​റ-​വൈ​സ് പ്ര​സി​ഡ​ന്‍റ്, പി.​ഡി. ജോ​യ്- സെ​ക്ര​ട്ട​റി, ടി.​പി. ഷാ​ബു- ട്ര​ഷ​റ​ർ എ​ന്നി​വ​രാ​ണു ഭാ​ര​വാ​ഹി​ക​ൾ.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഫാ. ​ഷി​ബു പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, ബോ​ർ​ജി​യോ ലൂ​യി​സ്, ടി​പി. ഷാ​ബു, പി​ആ​ർ​ഒ ജോ​സ​ഫ് വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up